സി.എൻ.ജി അല്ലാതെ ബദൽ മാർഗമില്ലെന്ന്

Tuesday 24 May 2022 12:55 AM IST

തിരുവനന്തപുരം: ബദൽ മാ‌ർഗം ഇപ്പോൾ ഇല്ലാത്തതുകൊണ്ടാണ് സി.എൻ.ജി ബസുകൾ വാങ്ങുന്നതെന്ന് കെ.എസ്.ആർ.ടി.സി. ഇവയ്ക്ക് പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ ഡീസൽ ബസുകൾ വാങ്ങാനുള്ള തുക നൽകാൻ കിഫ്ബി തയ്യാറാകുന്നില്ല. സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങുന്നുണ്ട്. എന്നാൽ അത് ദീർഘദൂര സർവീസുകൾക്ക് വേണ്ടി മാത്രമാണ്. ഇപ്പോൾ ഒരു ലിറ്റർ ഡീസലിന്റെ വില 96.52 രൂപയും ഒരു കിലോ സി.എൻ.ജിയുടെ വില 83 രൂപയുമാണ്. ഡീസൽ വില ഏത് സമയവും ഉയരാം. അതിനാൽ ഇനി ഡീസലിലേക്ക് പോകുക എന്നത് പ്രായോഗികമല്ല. നിലവിലെ നിരക്കിൽ സി.എൻ.ജി ഉപയോഗിച്ചാൽ (4 കി.മീറ്റർ മൈലേജ് ) കി. മീറ്ററിന് 20.75 രൂപ ചെലവാകും. ഡീസലിന് 24 രൂപയും.

 കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​ത്തി​പ്പു​കാ​ർ​ ​മോ​ശം​:​ ​കെ.​പി.​ ​രാ​ജേ​ന്ദ്രൻ

​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ന​ട​ത്തി​പ്പു​കാ​ർ​ ​മോ​ശ​മാ​യ​തു​കൊ​ണ്ടാ​ണ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​ശ​മ്പ​ളം​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തെ​ന്ന് ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​രാ​ജേ​ന്ദ്ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​സ്ഥാ​പ​ന​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​കാ​ര​ണം​ ​പി​ടി​പ്പു​കേ​ടാ​ണ്.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​യാ​തൊ​രു​ ​പ്ര​തി​സ​ന്ധി​യും​ ​ഇ​ല്ല.​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​കൂ​ലി​ ​ചോ​ദി​ക്കു​ന്ന​ത് ​തെ​റ്റാ​ണെ​ന്ന് ​പ​റ​യ​രു​ത്.​ ​ജോ​ലി​ ​ചെ​യ്ത് 50​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​ശ​മ്പ​ളം​ ​കൊ​ടു​ക്കു​ക​യെ​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​വ​കു​പ്പ് ​മ​ന്ത്രി​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​പെ​രു​മാ​റ​ണം.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​പ​റ്റി​ല്ലെ​ന്നാ​ണ് ​എ​പ്പോ​ഴും​ ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ ​ഇ​തൊ​ന്നു​മ​ല്ല​ ​മ​റ്റു​ചി​ല​ ​കാ​ര്യ​ങ്ങ​ളാ​ണ് ​പ്ര​ശ്‌​നം.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ഒ​രു​ ​ന​ഷ്ട​വു​മി​ല്ല.​ ​ഒ​രു​ ​മാ​സം​ 180​ ​കോ​ടി​ ​വ​രു​മാ​ന​മു​ണ്ട്.​ ​ഇ​തി​ൽ​ 80​ ​കോ​ടി​ ​മാ​ത്ര​മാ​ണ് ​ശ​മ്പ​ള​ത്തി​ന് ​വേ​ണ്ട​ത്.​ 90​ ​കോ​ടി​ ​ഡീ​സ​ലി​നും.