വേളാങ്കണ്ണി ട്രെയിൻ ജൂണിൽ തുടങ്ങിയേക്കും

Tuesday 24 May 2022 1:14 AM IST

തിരുവനന്തപുരം: എറണാകുളത്തു നിന്ന് കോട്ടയം കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ ജൂണിൽ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ജൂൺ 4ന് ഉച്ചക്ക് 12.35ന് എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ, പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ഞായറാഴ്ച വൈകിട്ട് 6.30നാണ് മടക്കയാത്ര. നാഗപട്ടണം വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തത്കാലം വേളാങ്കണ്ണി ട്രെയിൻ നാഗപട്ടണം വരെ സർവീസ് നടത്തും. അറ്റകുറ്റപ്പണികൾ തീരുന്നതോടെ ട്രെയിൻ വേളാങ്കണ്ണിയിലേക്ക് നീട്ടും. കൂടാതെ ഇപ്പോൾ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ആയി സർവീസ് നടത്തുന്ന വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ മൂന്നുമാസങ്ങൾക്കകം തന്നെ റെഗുലർ ട്രെയിൻ ആയി സർവീസ് നടത്തുമെന്ന് സതേൺ റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.