മോഹൻലാലിന്റെ ആനക്കൊമ്പ്: മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കി
Tuesday 24 May 2022 1:25 AM IST
കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കരുതെന്നാവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു എന്നിവർ നൽകിയ ഹർജികൾ തള്ളിയ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസ് പിൻവലിക്കാൻ സർക്കാരിനു വേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷയിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഇവരുടെ വാദം കൂടി കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ജസ്റ്റിസ് മേരി ജോസഫ് ഉത്തരവിട്ടു.