തടിയന്റവിട നസീറിന് രണ്ടു ദിവസം പരോൾ

Tuesday 24 May 2022 1:29 AM IST

കൊച്ചി: കാശ്‌മീർ റിക്രൂട്ട്‌മെന്റ് കേസിലുൾപ്പെടെ ജീവപര്യന്തം കഠിന തടവ് അനുഭവിക്കുന്ന തടിയന്റവിട നസീറിന് പരപ്പനങ്ങാടിയിലെ വീട്ടിൽ രണ്ടു ദിവസം തങ്ങാൻ കനത്ത പൊലീസ് കാവലിൽ പരോൾ അനുവദിച്ചു. ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ നേരിടുന്ന നസീർ പരപ്പന അഗ്രഹാര ജയിലിലാണ്. മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പം ഈദ് ആഘോഷിക്കാൻ രണ്ടു ദിവസം വീട്ടിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നസീർ എറണാകുളത്തെ എൻ.ഐ.എ കോടതിയിലാണ് അപേക്ഷ നൽകിയത്. ബംഗളൂരു ജയിലിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി അപേക്ഷ കൊച്ചിയിലെ കോടതിയിൽ എത്തിയതു വൈകിയെങ്കിലും രണ്ടു ദിവസം വീട്ടിൽ പോകാൻ കോടതി അനുമതി നൽകുകയായിരുന്നു.

Advertisement
Advertisement