ഒരു പതിറ്റാണ്ടിന് ശേഷം എ.സി മിലാൻ

Tuesday 24 May 2022 4:15 AM IST

മിലാൻ: ഇ​റ്റാ​ലി​യ​ൻ​ ​സെ​രി​ ​എ​ ​കി​രീ​ടം​ ​ഒ​രു​പ​തി​റ്റാ​ണ്ടി​ന്റെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​എ.​സി​ ​മി​ലാ​ന്റെ​ ​ഷെ​ൽ​ഫി​ൽ​ ​എ​ത്തി.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​ചാ​മ്പ്യ​ൻ​മാ​രും​ ​ചി​ര​വൈ​രി​ക​ളു​മാ​യ​ ​ഇ​ന്റ​ർ​മി​ലാ​നെ​ ​മ​റി​ക​ട​ന്ന് ​കി​രീ​ടം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ഒ​രു​ ​പോ​യി​ന്റ് ​മാ​ത്രം​ ​മ​തി​യാ​യി​രു​ന്ന​ ​എ.​സി​ ​മി​ലാ​ൻ​ ​സ​സ്സു​വോ​ളോ​യെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​ ​സെ​രി​ ​എ​യി​ലെ​ ​ഒ​ന്നാ​മ​ൻ​മാ​രാ​വു​ക​യാ​യി​രു​ന്നു.​ ​ഇ​ന്റ​ർ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​സാം​പ​ഡോ​റി​യ​യെ​ 3​-0​ത്തി​ന് ​ത​ന്നെ​ ​കീ​ഴ​ട​ക്കി​യെ​ങ്കി​ലും​ ​എ.​സി​ ​മി​ലാ​ന് ​ര​ണ്ട് ​പോ​യി​ന്റ് ​പി​ന്നി​ൽ​ ​ഫി​നി​ഷ് ​ചെ​യ്യാ​നെ​ ​അ​വ​ർ​ക്കാ​യു​ള്ളൂ.​

2010 - 11 സീസണിന് ശേഷം ആദ്യമായാണ് എ.സി മിലാൻ സെരി എ ചാമ്പ്യൻമാരാകുന്നത്.

19-ാം തവണയാണ് എ.സി മിലാൻ ഇറ്രാലിയൻ ചാമ്പ്യൻമാരാകുന്നത്

ഇന്ററിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമുകളിൽ രണ്ടാം സ്ഥാനത്തെത്താനും എ.സി മിലാനായി.

2016ൽ ഇറ്റാലിയൻ സൂപ്പർ കപ്പ് നേടിയ ശേഷം എ.സി മിലാൻ നേടുന്ന ആദ്യ കിരീടമാണിത്.

Advertisement
Advertisement