ഗോ​കു​ലം​ ​ഇ​ന്ന് ​ബ​സു​ന്ധ​ര​യ്ക്കെതിരെ

Tuesday 24 May 2022 4:19 AM IST

കൊ​ൽ​ക്ക​ത്ത​:​ ​വി​ജ​യം​ ​മാ​ത്രം​ ​ല​ക്ഷ്യ​മാ​ക്കി​ ​എ.​എ​ഫ്.​സി​ ​ക​പ്പി​ന്റെ​ ​ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ന് ​ഗോ​കു​ലം​ ​കേ​ര​ള​ ​ഇ​ന്ന് ​ക​ള​ത്തി​ലി​റ​ങ്ങും.​ ​ഗ്രൂ​പ്പ് ​ഡി​യി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​നി​ൽ​ക്കു​ന്ന​ ​ഗോ​കു​ല​ത്തി​ന് ​ഇ​ന്ന് ​ബം​ഗ്ലാ​ദേ​ശ് ​ക്ല​ബ് ​ബ​സു​ന്ധ​ര​ ​കിം​ഗ്സാ​ണ് ​എ​തി​രാ​ളി​ക​ൾ.​ ​വൈ​കി​ട്ട് 4.30​മു​ത​ൽ​ ​സാ​ൾ​ട്ട്‌​ലേ​ക്ക് ​സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സം.

ഗോ​കു​ലം​ ​ജ​യി​ക്കു​ക​യും​ ​എ.​ടി.​കെ​ ​- മ​സി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​എ.​ടി.​കെ​ ​സ​മ​നി​ല​ ​പി​ടി​ക്കു​ക​യോ​ ​ജ​യി​ക്കു​ക​യോ​ ​ചെ​യ്​താ​ൽ​ ​ഗോ​കു​ല​ത്തി​ന് ​ഗ്രൂ​പ്പ് ​ഘ​ട്ടം​ ​ക​ട​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​
ഇ​ങ്ങ​നെ​ ​വ​രു​ക​യാ​ണെ​ങ്കി​ൽ​ ​ഹെ​ഡ് ​ടു​ ​ഹെ​ഡ് ​പ​രി​ഗ​ണി​ച്ചാ​ൽ​ ​ഗോ​കു​ല​ത്തി​നാ​യി​രി​ക്കും​ ​മു​ൻ​തൂ​ക്കം​ ​ല​ഭി​ക്കു​ക.​ ​​ഗ്രൂ​പ്പി​ലെ​ ​നാ​ല് ​ടീ​മു​ക​ളും​ ​ഓ​രോ​ ​മ​ത്സ​രം​ ​ജ​യി​ച്ച​തി​നാ​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​മൂ​ന്ന് ​പോ​യി​ന്റ് ​വീ​ത​മാ​ണു​ള്ള​ത്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​അ​വ​സാ​ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ടു​ത്ത​താ​യി​രി​ക്കും.​
ലൈ​വ് ​:​ ​വൈ​കി​ട്ട് 4.30​ ​മു​ത​ൽ​ ​സ്​​റ്റാ​ർ​സ്‌​പോ​ർ​ട്സ്3​ ​യിൽ

Advertisement
Advertisement