ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സമനില
Tuesday 24 May 2022 4:22 AM IST
ജക്കാർത്ത: അവസാന നിമിഷം ഗോൾ വഴങ്ങിയതിനെത്തുടർന്ന് ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ പൂൾ ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പാകിസ്ഥാനോട് സമനിലയിൽ കുരുങ്ങി. സ്കോർ 1-1. ഏട്ടാം മിനിട്ടിൽ കാർത്തി സെൽവത്തിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാൽ കളി അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ ലഭിച്ചെ പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ കണ്ടെത്തി അബ്ദുൾ റാണ പാകിസ്ഥാന് സമനില സമ്മാനിക്കുകയായിരുന്നു. ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും.