മമ്മൂട്ടിയുടെ അടുക്കളയിൽ കയറി സുലുവേ ഇച്ചിരി മോര് ഇങ്ങെടുത്തേയെന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ഒരേയൊരാൾ അദ്ദേഹമാണ്; വീഡിയോ
പഴയകാലത്ത് നിരവധി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് സാജൻ. മമ്മൂട്ടിയെന്ന നടന്റെ അഭിനയ മികവിനെ കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം.
'സിനിമ സംവിധാനം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതൊക്കെ ബുദ്ധിയുള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ള പണിയായിട്ടാണ് ഞാൻ കരുതിയിരുന്നത്. ഒരിക്കൽ എന്നെ എസ് എൻ സ്വാമിയും ഷൺമുഖനും ജഗൻ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടിയാണ് വിളിച്ചിരിക്കുന്നത്. അതാണ് ചക്കരയുമ്മ.
മമ്മൂട്ടി, മധു, സോമൻ, പൂർണിമ ജയറാം, ബേബി ശാലിനി തുടങ്ങിയവരാണ് അഭിനയിച്ചത്. ഒരു നവാഗത സംവിധായകനെ സംബന്ധിച്ച് ഇതിലും വലിയ ഭാഗ്യം വേറെയുണ്ടോ. മമ്മൂട്ടിയെ വച്ച് പൂർണതൃപ്തിയോടെ സംവിധാനം ചെയ്ത ചിത്രം സ്നേഹമുള്ള സിംഹം മാത്രമാണ്. മമ്മൂട്ടി ഒരു മഹാനടനാണ്.
എസ് എൻ സ്വാമിയ്‌ക്ക് മമ്മൂട്ടിയുടെ വീടുമായി വലിയ അടുപ്പമാണ്. സുലുവേ ഇച്ചിരി മോരുണ്ടെങ്കിൽ ഇങ്ങെടുത്തോ, മമ്മൂട്ടിയുടെ ഭാര്യയോട് ഇങ്ങനെ പറയാൻ വേറെ സിനിമാക്കാർക്ക് ആർക്കും കഴിയില്ല; സുൽഫത്തേ.. നീ ഇച്ചിരി മോരൊഴിച്ച് കറിവേപ്പില ഇട്ട് തന്നേയെന്ന് അടുക്കളയിൽ കയറി ചോദിക്കാൻ സ്വാതന്ത്ര്യവും അദ്ദേഹത്തിനേയുള്ളൂ.'