സ്വർണവില നിർണയം: പ്രശ്നപരിഹാരം ഉടനെന്ന് ഡോ.ബി.ഗോവിന്ദൻ

Wednesday 25 May 2022 3:37 AM IST

ആറ്റിങ്ങൽ: പ്രതിദിന സ്വർണവില നിർണയം സംബന്ധിച്ച തർക്കങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)​ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ പറഞ്ഞു. 12,​000 ചെറുകിട,​ ഇടത്തരം,​ വൻകിട ജുവലറികളാണ് കേരളത്തിലുള്ളത്. അവരെ ഒരുമിച്ചു കൊണ്ടുപോകുകയെന്ന സമീപനമാണ് സംഘടനയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങലിൽ ജില്ലാതല ജുവലേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ നാസർ അറേബ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ഗണേശ്,​ സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ ശരവണ,​ സംസ്ഥാന സെക്രട്ടറി രത്നകല രത്നാകരൻ,​ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജയകുമാർ,​ ബെന്നി അഭിഷേകം,​ ഗോപാലകൃഷ്‌ണൻ,​ സായ്‌കുമാർ,​ ബി.എം.നാഗരാജൻ,​ വിജയഗോപാൽ,​ വേണുഗോപാൽ,​ ശിവകുമാർ എന്നിവർ സംസാരിച്ചു.