'മനസിലെ ചന്ദ്രകളഭം" പ്രകാശനം ചെയ്തു

Wednesday 25 May 2022 12:32 AM IST

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ ലഘുജീവചരിത്രമായ 'മനസിലെ ചന്ദ്രകളഭം' എഴുത്തുകാരി ഡോ. എം. ലീലാവതി പ്രകാശനം ചെയ്തു. പി.ടി. തോമസിന്റെ മക്കളായ വിഷ്ണു തോമസ്, വിവേക് തോമസ്, മരുമകൾ ബിന്ദു എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആർ. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. എഴുത്തുകാരൻ ജെ. സേവ്യർ, കൈപ്പട മാസിക മീഡിയ കൺസൾട്ടന്റ് എം.നിഖിൽകുമാർ, കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് മേധാവി ബിബിൻ വൈശാലി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement