എച്ച്.ജെ.ടി.എഫ് സംസ്ഥാനസമ്മേളനം
Wednesday 25 May 2022 12:00 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി ജൂനിയർ ടീച്ചേഴ്‌സ് ഫെഡറേഷൻ (എച്ച്.ജെ.ടി.എഫ്) സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 11.30ന് ശിക്ഷക് സദനിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. പ്രൊഫ.വി.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 9.30ന് നടക്കുന്ന അവകാശ സംരക്ഷണ ജാഥ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ.എ.ജി.ഒലീന ഉദ്ഘാടനം ചെയ്യും. ഹയർസെക്കൻഡറി ജൂനിയർ അദ്ധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യമാന്യത നൽകുക, സ്‌പെഷ്യൽ റൂളിലെ അപാകത പരിഹരിക്കുക, ജൂനിയർ അദ്ധ്യാപകരെ പ്രിൻസിപ്പൽ തസ്തികയിലേക്ക് പരിഗണിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.