ലിതാരയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Wednesday 25 May 2022 1:17 AM IST

കോഴിക്കോട്: മലയാളി ബാസ്കറ്റ് ബാൾ താരവും റെയിൽവേ ജീവനക്കാരിയുമായിരുന്ന കെ.സി ലിതാരയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സീനിയർ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നും ലിതാരയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ. കേസ് ഈയാഴ്ച പരിഗണിക്കും.

Advertisement
Advertisement