എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

Wednesday 25 May 2022 1:34 AM IST

കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ 28ന് അഭിമുഖം നടക്കും. പ്ലസ്‌ടു മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 28ന് രാവിലെ 10ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. നൈപുണ്യ പരിശീലനവും അഭിമുഖ പരിശീലനവും കൂടാതെ കരിയർ കൗൺസലിംഗ് ക്ലാസുകളും ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ ഒരുക്കിയിരിക്കുന്നു. ഫോൺ: 04742740615, 8714835683.

Advertisement
Advertisement