തൊഴിലധിഷ്ഠിത പരിശീലനം

Wednesday 25 May 2022 1:35 AM IST

കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തിൽ എൻ.യു.എൽ.എം പ്രോജക്ടിന്റെ ഭാഗമായി നാലുമാസം ദൈർഘ്യമുള്ള ഫീൽഡ് ടെക്‌നീഷ്യൻ ഓഫീസ് ഹോം അപ്ലയൻസസ് കോഴ്‌സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നൽകും. 35 വയസിൽ താഴെയുള്ള മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായവരും, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി 31. ഫോൺ: 9447488348.

Advertisement
Advertisement