ബെന്നിച്ചൻ തോമസ് വനംവകുപ്പ് മേധാവി; സെർച്ച് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

Wednesday 25 May 2022 1:42 PM IST

തിരുവനന്തപുരം: മരംമുറിക്കേസിൽ ആരോപണ വിധേയനായ ബെന്നിച്ചൻ തോമസ് പുതിയ വനംവകുപ്പ് മേധാവി. നിലവിലെ വനം വകുപ്പ് മേധാവി കേശവൻ ഈ മാസം 30നാണ് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബെന്നിച്ചൻ തോമസിനെ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്.

മരംമുറിക്കേസിൽ ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ മന്ത്രിസഭ അം​ഗീകരിച്ചത്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉൾപ്പെടുന്ന സമിതിയാണ് പുതിയ വനം വകുപ്പ് മേധാവിയെ തിരഞ്ഞെടുക്കുന്നത്.


വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിച്ചുവരികയാണ് ബെന്നിച്ചൻ തോമസ്. പി സി സി എഫ്മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കുമുന്നിലെത്തിയിരുന്നു.

Advertisement
Advertisement