ആസ്റ്റർ ഡി.എമ്മിന്റെ വരുമാനത്തിൽ വർദ്ധന
Thursday 26 May 2022 12:38 AM IST
കൊച്ചി: സ്വകാര്യ ഹെൽത്ത്‌കെയർ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെയും കഴിഞ്ഞ സാമ്പത്തിക വർഷത്തിലേയും പ്രവർത്തനഫലം പുറത്തുവിട്ടു.
2021-2022 സാമ്പത്തിക വർഷത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ആകെ വരുമാനം 19 ശതമാനം ഉയർന്ന് 10,253 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം 238 ശതമാനം ഉയർന്ന് 601 കോടിയായി. 2021-2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ വരുമാനം 14 ശതമാനം ഉയർന്ന് 2,728 കോടിയായി.