300 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഫിനാൻസ്

Thursday 26 May 2022 12:48 AM IST

കൊച്ചി: 1000 രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 225 കോടി മുതൽ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച കടപ്പത്ര വിതരണം ജൂൺ 17ന് അവസാനിക്കും. എൻ.സി.ഡികൾ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിന് ഉപയോഗിക്കും. ഉപയോക്താക്കൾക്ക് 7.25 ശതമാനം മുതൽ 8ശതമാനം വരെ വാർഷിക ആദായം നേടാമെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

Advertisement
Advertisement