അട്ടപ്പാടി ട്രൈബൽ ഫുട്‌ബാൾ ലീഗ് സംഘടിപ്പിച്ചു

Thursday 26 May 2022 12:00 AM IST

അഗളി: അട്ടപ്പാടിയിലെ ഗോത്രവിഭാഗ യുവജനങ്ങൾക്കായി കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതി അട്ടപ്പാടി ട്രൈബൽ ഫുട്‌ബാൾ ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ഇന്നലെ സമാപിച്ചു. 38 ട്രൈബൽ യൂത്ത് ടീമുകൾ മത്സരിച്ചു. പൊട്ടിക്കൽ യു.എഫ്.സി ചാമ്പ്യൻമാരായി. റണ്ണറപ്പായി ന്യുമില്ലേനിയം ആനവായും മൂന്നാം സ്ഥാനം അനശ്വര അബ്ബണ്ണൂരും കരസ്ഥമാക്കി. കളക്ടർ മൃൺമയി ജോഷി സമ്മാനദാനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മരുതിമുരുകൻ പങ്കെടുത്തു.