റെക്കാഡ് വേഗത്തിൽ കേരള ബിരുദ ഫലം

Thursday 26 May 2022 2:05 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചു.

ബി.എയ്ക്ക് 90.68%, ബി കോമിന് 93.31%, ബി.എസ്‌സിക്ക് 96.46% എന്നിങ്ങനെയാണ് വിജയം. ഒരുമാസവും രണ്ടു ദിവസവും മാത്രമെടുത്ത് റെക്കാഡ് സമയം കൊണ്ടാണ് ഫലപ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 22 നായിരുന്നു ആറാം സെമസ്​റ്റർ അവസാന പരീക്ഷ നടന്നത്. സർവകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ വിവിധ കോളേജുകളിലുമായിരുന്നു മൂല്യനിർണയ ക്യാമ്പുകൾ. പ്രാക്ടിക്കൽ വൈവ പരീക്ഷകളും നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി.