വി.പി.എ. അസീസ് നിര്യാതനായി
Thursday 26 May 2022 12:00 AM IST
ഓമശ്ശേരി: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മാദ്ധ്യമം ന്യൂസ് എഡിറ്ററുമായിരുന്ന ഓമശ്ശേരി വേനപ്പാറ വടക്കും പുറത്ത് വി.പി.എ. അസീസ് (62) നിര്യാതനായി. പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇസ്‌ലാമിക വിജ്ഞാനകോശം ലേഖകനായിരുന്നു. ഭാര്യ: സുബൈദ (അദ്ധ്യാപിക, അൽ മദ്രസത്തുൽ ഇസ്‌ലാമിയ ഓമശ്ശേരി ). മക്കൾ: ഡോ. ബാസിത്, സൽവ, സാബിത്, മർവ. മരുമക്കൾ: ഷുമൈസ് (അസി. പ്രെഫസർ ഫാറൂഖ് കോളേജ് ), ആയിശ.