സഹകരണ പെൻഷൻകാരുടെ കളക്ടറേറ്റ് മാർച്ച്

Thursday 26 May 2022 2:14 AM IST

കൊല്ലം: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.ബേബിസൺ, എച്ച്.ബേസിൽലാൽ, എൻ.ജി. ശശിധരൻ, കെ.രാജേന്ദ്രൻ, കുറുങ്ങപ്പള്ളി അശോകൻ, എ.പ്രദീപ്, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.വിജയൻപിള്ള അദ്ധ്യക്ഷനായി. പ്രബോധ്.എസ്. കണ്ടച്ചിറ സ്വാഗതം പറഞ്ഞു. പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, നിറുത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

Advertisement
Advertisement