ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി; പൂർണ വിശ്വാസമെന്ന് നടി

Friday 27 May 2022 3:24 AM IST


തി​രു​വ​ന​ന്ത​പു​രം​:​ ​ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സ് ​സ​ർ​ക്കാ​രും​ ​സ​ർ​ക്കാ​രി​ലെ​ ​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യും​ ​അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത് ​വി​വാ​ദ​മാ​യ​തി​ന് ​പി​ന്നാ​ലെ,​ ​അ​തി​ജീ​വി​ത​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നേ​രി​ൽ​ക്ക​ണ്ടു.​ ​ഒ​പ്പ​മു​ണ്ടെ​ന്നും​ ​നീ​തി​ ​ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ള്ളു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പു​ന​ൽ​കി.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​പൂ​ർ​ണ​മാ​യും​ ​വി​ശ്വാ​സ​മാ​ണെ​ന്ന് ​അ​തി​ജീ​വി​ത​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​ചേം​ബ​റി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10​ ​നാ​യി​രു​ന്നു​ 15​ ​മി​നി​ട്ടോ​ളം​ ​നീ​ണ്ട​ ​കൂ​ടി​ക്കാ​ഴ്ച.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​ ​പൊ​ലീ​സ് ​മേ​ധാ​വി​യെ​യും​ ​ക്രൈം​ബ്രാ​ഞ്ച് ​എ.​ഡി.​ജി.​പി​യെ​യും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ചേം​ബ​റി​ൽ​ ​വി​ളി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.
കേ​സി​ൽ​ ​ത​നി​ക്കു​ള്ള​ ​ആ​ശ​ങ്ക​ക​ൾ​ ​അ​തി​ജീ​വി​ത​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​റി​യി​ച്ചു.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​സ​ർ​ക്കാ​ർ​ ​ചെ​യ്ത​ ​കാ​ര്യ​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​എ​ന്നും​ ​അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ് ​നി​ല​കൊ​ണ്ട​ത്.​ ​ആ​ ​നി​ല​ ​തു​ട​ർ​ന്നും​ ​ഉ​ണ്ടാ​കും.​ ​എ​തി​ർ​പ​ക്ഷ​ത്ത് ​എ​ത്ര​ ​ഉ​ന്ന​ത​നാ​യാ​ലും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പു​ ​ന​ൽ​കി.
കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​ഇ​ട​യാ​യ​ത് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യി​ൽ​ ​വീ​ഴ്ച​യു​ണ്ടാ​യ​തി​ന്റെ​ ​പേ​രി​ല​ല്ലെ​ന്ന് ​അ​തി​ജീ​വി​ത​ ​വി​ശ​ദീ​ക​രി​ച്ചു.​ ​
ചി​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കോ​ട​തി​യു​ടെ​ ​അ​നു​കൂ​ല​ ​ഉ​ത്ത​ര​വ് ​പ്ര​തീ​ക്ഷി​ച്ചും​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ല​ഭി​ക്കാ​നു​മാ​ണ് ​ഇ​ത് ​ചെ​യ്ത​ത്.​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​ ​സ​ർ​ക്കാ​രി​നോ​ടും​ ​മു​ഖ്യ​മ​ന്ത്രി​യോ​ടു​മു​ള്ള​ ​ന​ന്ദി​യും​ ​അ​വ​ർ​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ ​ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ​ഒ​പ്പ​മാ​ണ് ​ന​ടി​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ൻ​ ​എ​ത്തി​യ​ത്.

സർക്കാരിനെതിരെ പറഞ്ഞിട്ടില്ല,

നീതി കിട്ടുംവരെ പോരാടും

കേസിൽ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത് വലിയ ധൈര്യമാണ് നൽകുന്നതെന്ന്

അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് നന്ദിയുണ്ട്. നേരത്തെ തന്നെ മുഖ്യമന്ത്രിയെ കാണണമെന്ന് വിചാരിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ സാധിച്ചില്ല. ചില ആശങ്കകളാണ് പങ്കുവച്ചത്. അതെല്ലാം ഇപ്പോൾ പറയാനാവില്ല. സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ വ്യാഖ്യാനിച്ചതാണ്. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത്തരം ഒരു കേസുമായി മുന്നോട്ടു പോകുന്നത് മാനസികായി വലിയ ബുദ്ധിമുട്ടുണ്ടാക്കും. എനിക്ക് ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവർ പറയട്ടെ. പോരാടാൻ തയ്യാറാണ്. അല്ലെങ്കിൽ നേരത്തെ തന്നെ ഇട്ടെറിഞ്ഞുപോകാമായിരുന്നു. വിമർശിക്കുന്നവർക്ക് അറിയില്ല, അനുഭവിക്കുന്നവരുടെ വേദന. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം- നടി പറഞ്ഞു.