ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ സൂപ്പ‌ർ ഫോറിൽ,​ ഇന്തോനേഷ്യയെ തകർത്തത് എതിരില്ലാത്ത 16 ഗോളുകൾക്ക്

Thursday 26 May 2022 8:59 PM IST

ജക്കാർത്ത : ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്തോനേഷ്യയെ മറുപടിയില്ലാത്ത 16 ഗോളുകൾക്ക് തകർത്ത് ഇന്ത്യ സൂപ്പർ ഫോറിലെത്തി. നിർണായക മത്സരത്തിലാണ് ഇന്ത്യ തകർപ്പൻ ജയം നേടിയത്. അഞ്ചു ഗോളുകൾ നേടിയ ദിപ്‌സൺ ടിർക്കിയാണ് ഇന്ത്യയുടെ ടോപ്‌സ്കോറർ. വിജയത്തോടെ പൂൾ എ യിൽ രണ്ടാമനായാണ് ഇന്ത്യയുടെ സൂപ്പർ ഫോർ പ്രവേശനം.

ഇന്നത്തെ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാമതെത്തി. സൂപ്പർ ഫോറിൽ എത്താൻ ഇന്ത്യയ്ക്ക് ഇന്തോനേഷ്യയ്‌ക്കെതിരെ 15 ഗോളുകൾക്കെങ്കിലും ജയിക്കണമായിരുന്നു. ഇന്ത്യയുടെ കൂറ്റൻ വിജയത്തോടെ സൂപ്പർ ഫോറിലെത്താതെ പാകിസ്ഥാൻ പുറത്തായി.