മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്: അറ്റാദായം 45% ഉയർന്നു

Friday 27 May 2022 3:10 AM IST

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ ലാഭം കഴിഞ്ഞ സാമ്പത്തികവർഷം (2021-22) 45 ശതമാനം ഉയർന്ന് 46.29 കോടി രൂപയിലെത്തി. സംയോജിത ആസ്‌തി 1994.21 കോടി രൂപയിൽ നിന്ന് 25.29 ശതമാനം വർദ്ധിച്ച് 2,498.60 കോടി രൂപയായി.

പ്രവർത്തനവരുമാനം 368.22 കോടി രൂപയിൽ നിന്ന് 428.95 കോടി രൂപയിലെത്തി; വളർച്ച 16.49 ശതമാനം. മൊത്തം നിഷ്‌ക്രിയ ആസ്‌തി 0.61 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 0.52 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞവർഷം മികച്ച വളർച്ച നേടാൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.