കാജു കാഡോ റിയൽ ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ്

Friday 27 May 2022 12:54 AM IST
karatte

കോഴിക്കോട്: കാജു കാഡോ കരാത്തെ ആൻഡ് മാർഷ്യൽ ആർട്സ് അക്കാഡമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഓൾ ഇന്ത്യ ഓൾ സ്‌റ്റൈൽ ഓപ്പൺ റിയൽ ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് നാളെയും മറ്റന്നാളും വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്യും. കാജു കാഡോ കരാത്തെ പ്രസിഡന്റ് റെൻഷി ജയരാജ് അദ്ധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. കേരളത്തിനകത്തു നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാനൂറോളം പേർ മത്സരിക്കും. വെയിറ്റ് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. കരാട്ടെ, കുംഫു, വുഷു, കളരി, കിക്ക് ബോക്സിങ് തുടങ്ങി വ്യത്യസ്ത ആയോധനകലകൾ അഭ്യസിച്ചവർ മത്സരത്തിൽ പങ്കാളികളാകും. മറ്റന്നാൾ വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ എം. ദിലീപ് കുമാർ, പി.കെ. കബീർ സലാല, കെ. സേതുമാധവൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement