സി.ഡി.സി സംസ്ഥാന സമ്മേളനം എറണാകുളത്ത്

Friday 27 May 2022 12:00 AM IST

തിരുവനന്തപുരം: കൗൺസിൽ ഒഫ് ദലിത് ക്രിസ്ത്യൻസ് (സി.ഡി.സി) കേരളയുടെ 12-ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ എറണാകുളത്ത് നടക്കും. കലൂർ റിന്യു‌വെൽ സെന്ററിൽ ഇന്ന് രാവിലെ ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൗൺസിൽ ഒഫ് ദലിത് ക്രിസ്‌ത്യൻസ് സഹസ്ഥാപകൻ അഡ്വ. ഫ്രാങ്ക്‌ളിൻ സീസർ ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. സാബു കെ. ചെറിയാനും, വനിത - യുവജന സമ്മേളനം എൻ.സി.ഡി.സി ദേശീയ വൈസ് പ്രസിഡന്റ് മാഗ്‌ളിൻ ജെറിയും ഉദ്ഘാടനം ചെയ്യും. രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ യോഗം തിരഞ്ഞെടുക്കും. മേജർ സാം മാത്യു അദ്ധ്യക്ഷനും പി.കെ. ബിജു, വി.വി. ബിജു, ജെയ്‌സൺ ജോൺ എന്നിവർ കൺവീനർമാരുമായുള്ള സ്വാഗതസംഘമാണ് സമ്മേളനം നടത്തുന്നത്.

Advertisement
Advertisement