അക്ഷരമുറ്റത്തെ അക്ഷരപ്പൂക്കൾ നാളെ സമാപിക്കും
Thursday 26 May 2022 11:34 PM IST
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ അവധിക്കാല വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ 'അക്ഷരമുറ്റത്തെ അക്ഷരപ്പൂക്കൾ' അദ്ധ്യാപക സംഗമത്തോടെ നാളെ സമാപിക്കും. രാവിലെ 10.30ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ അദ്ധ്യക്ഷത വഹിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന പി.ശ്രീദേവി, ജി.ശ്രീകല, ലില്ലിക്കുട്ടി തോമസ് എന്നീ അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പ്രിയ ആദരിക്കും. സ്മരണികയ്ക്ക് കുട്ടികൾ വരച്ച മുഖചിത്രം കേരളാ ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്യും. കെ.സി.എം.എം ലിമിറ്റഡ് ചെയർമാൻ എം.എച്ച് റഷീദ് സമ്മാനദാനം നിർവഹിക്കും.