ആര്യവൈദ്യശാല റിക്രിയേഷൻ ക്ലബ് വാർഷികാഘോഷ വീഡിയോ പുറത്തിറക്കി

Friday 27 May 2022 2:16 AM IST

കോട്ടയ്ക്കൽ: ആര്യവൈദ്യശാല എംപ്ലോയീസ് റിക്രിയേഷൻ ആൻഡ് കൾച്ചറൽ ക്ലബ് (ആർക്) പതിനഞ്ചാം വാർഷികാഘോഷം
28ന് ഗവ. രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. വൈകീട്ട് 5.30ന് ദലീമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം. വാരിയർ, സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള തുടങ്ങിയവർ പ്രസംഗിക്കും.
കലാപരിപാടികളുമുണ്ടാകും. വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ ട്രസ്റ്റി ബോർഡംഗം പി.രാഘവ വാരിയർ പ്രകാശനം ചെയ്തു. പി.എസ്. സുരേന്ദ്രൻ, മാന്തൊടി രാമചന്ദ്രൻ, സുരേഷ് പുല്ലാട്ട്, ഇ.ആർ. രാജേഷ്, എസ്. ഗണേശൻ, ഊരാളി ജയപ്രകാശ്, ടി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല റിക്രിയേഷൻ ക്ലബ് വാർഷികാഘോഷ വീഡിയോ ട്രസ്റ്റി ബോർഡംഗം പി. രാഘവ വാരിയർ പ്രകാശനം ചെയ്യുന്നു.

Advertisement
Advertisement