കിരണ്‍ കുമാറിന് ആദ്യ പൂട്ടിട്ടത് മഞ്ജു? വിസ്മയ കേസിലെ ആ നിര്‍ണ്ണായക വഴിത്തിരിവ് ഇത് | VIDEO

Friday 27 May 2022 10:12 AM IST

വിസ്മയ കേസ്, അടുത്തിടെ കേരളത്തെ കരയിപ്പിച്ച ഒരുപാട് സ്ത്രീധന മരണങ്ങളില്‍ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്ന്. വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണിന് 10 വര്‍ഷം കഠിന തടവ്, പിഴ. കേസില്‍ കിരണിനെ കുരുക്കിയതിന് പിന്നില്‍ ശക്തമായ മറ്റൊരു കൈകളുണ്ട്. മറ്റൊരു സ്ത്രീ സ്പര്‍ശം ഉണ്ട്.

അത് ആരാണെന്നോ? കിരണിന് കുരുക്കിടാന്‍ കാരണക്കാര്‍ ആയവരില്‍ ഒരു നിര്‍ണ്ണായക ഇടപെടല്‍ ഉണ്ട്, അത് കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശൂരനാട് സ്റ്റേഷനില്‍ എസ്‌ഐയായിരുന്ന മഞ്ജു വി നായരാണ്. ശിക്ഷയുറപ്പിക്കും വിധത്തില്‍ കിരണ്‍കുമാറിനുമേല്‍ നിയമത്തിന്റെ ആദ്യ പൂട്ടിട്ടത് മഞ്ജുവായിരുന്നു. കേസിന് മേല്‍നോട്ടം വഹിച്ച ദക്ഷിണ മേഖല ഐജിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ കൂടാതെ അന്വേഷണ സംഘത്തിലെ ഒരേയൊരു വനിതാ ഉദ്യോഗസ്ഥയും മഞ്ജുവായിരുന്നു.