രാവിലെ ഉണർന്നപ്പോൾ ഫാം ഉടമ കണ്ടത് കോഴിക്കൂട്ടിൽ ഉഗ്രനൊരു പെരുമ്പാമ്പിനെ; ഒറ്റ നോട്ടത്തിൽ കക്ഷി പെണ്ണാണെന്ന് വാവ തിരിച്ചറിഞ്ഞു; ചീറ്റിക്കൊണ്ട് മുന്നോട്ടാഞ്ഞ പെരുമ്പാമ്പിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള ഒരു ഫാമിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. ആറ് ഏക്കറിലാണ് ആറ്റിങ്ങൽ ഫാം ടൂറിസം. ഇവിടെ നൂറോളം ആടുകൾ, വിവിധ ഇനം കോഴികൾ, താറാവുകൾ, പശുക്കൾ, മീനുകൾ, പ്രാവുകൾ തുടങ്ങി നിരവധി വളര്‍ത്തു മൃഗങ്ങളുണ്ട്.
വാമനപുരം നദിയോട് ചേർന്നാണ് ഈ ഫാം. ഇവിടെ പതിവായി വരുന്നത് പെരുമ്പാമ്പുകളാണ്. കുറച്ച് മാസങ്ങൾക്ക് മുന്നെ വാവ രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. പലപ്പോഴും പെരുമ്പാമ്പുകൾ വന്ന് കോഴികളെ പിടികൂടുന്നത് കാണാറില്ല.
ഇടയ്ക്ക് രണ്ട് പെരുമ്പാമ്പുകളെ പിടികൂടാൻ കഴിഞ്ഞില്ല, പക്ഷേ ഇത്തവണ വന്ന പെരുമ്പാമ്പിനെ കണ്ടതും ഉടമ വാവയെ വിളിച്ചു. എന്നിട്ട് അവിടെ തന്നെ കാവൽ നിന്നു. കോഴികളെയും താറാവുകളെയും പതിവായി ഭക്ഷണമാക്കിയിരുന്ന കൂറ്റൻ പെരുമ്പാമ്പ്.
സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. വലിയ വലുപ്പവും നീളവും ഉള്ള പാമ്പ്, ചീറ്റികൊണ്ട് വാവാ തുറക്കുന്നത് കണ്ടാൽ ആരും ഒന്ന് പേടിക്കും. കടിച്ചാൽ കടിച്ചഭാഗം കൊണ്ടേ പോകൂ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.