'പവർ ടു ദി പിരീഡ് ' നൈറ്റ് റൺ ഇന്ന്
Saturday 28 May 2022 12:04 AM IST
കോഴിക്കോട്: ആർത്തവ ശുചിത്വ ബോധവത്കരണമെന്ന ലക്ഷ്യവുമായി ആർത്തവ ശുചിത്വദിനമായ ഇന്ന് 'പവർ ടു ദി പിരീഡ് ' എന്ന പേരിൽ നൈറ്റ് റൺ നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത്‌ലോൺ, റെഡ് എഫ്.എം, അബീർ മെഡിക്കൽ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ മെയ്ക്ക് സെൻസ് ഓഫ് മെൻസസ് എന്ന ഹാഷ് ടാഗോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാത്രി 8.30ന് കോഴിക്കോട് ബീച്ചിലെ 'നമ്മുടെ കോഴിക്കോട് 'ഇൻസ്റ്റലേഷനിൽ നിന്നാരംഭിച്ച് വെള്ളയിൽ ഹാർബറിലേക്കും തിരിച്ചും മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് നടത്തം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9847764000, 04952370200 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.