അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ നിർദ്ദേശം

Saturday 28 May 2022 12:11 AM IST

തിരുവനന്തപുരം: കാലവർഷത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തദ്ദേശസ്ഥാപനതലത്തിൽ ഒരു വാർഡിൽ ഒരു ക്യാമ്പ് നടത്താനുള്ള കെട്ടിടം കണ്ടെത്തണമെന്നും, സ്വകാര്യ ഭൂമിയിലും സർക്കാർ ഭൂമിയിലുമുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്നും ജില്ലാ കളക്ടർമാർക്കും റവന്യു ഉദ്യോഗസ്ഥർക്കും മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി.

മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യാൻ വിളിച്ച കളക്ടർമാരുടെയും തഹസീൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും യോഗത്തിലായിരുന്നു നിർദ്ദേശം.

ക്യാമ്പുകൾ നടത്താൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ശുചി മുറികൾ, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ പരിശോധിച്ച് ഉറപ്പാക്കണം. അത്യാഹിതമുണ്ടായാലുടൻ ബന്ധപ്പെട്ട എല്ലാ കൺട്രോൾ റൂമുകളിലും വിവരമെത്തിക്കണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വില്ലേജ് തല ജനകീയ സമിതി യോഗങ്ങൾ ചേരുന്നതിനും ടി.ഇ.ഒ.സികൾ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു.

Advertisement
Advertisement