കൃഷ്‌ണേന്ദു കലേഷ് മികച്ച നവാഗത സംവിധായകൻ

Saturday 28 May 2022 4:26 AM IST

തിരുവനന്തപുരം : മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കൃഷ്‌ണേന്ദു കലേഷ് നേടി (ചിത്രം - പ്രാപ്പെട).

കാടകലം- കുട്ടികളുടെ ചിത്രം - സംവിധാനം സഖിൽ രവീന്ദ്രൻ. ബാലതാരം (ആൺ) ആദിത്യൻ (നിറയെ തത്തകളുള്ള മരം), പെൺ - സ്‌നേഹ അനു (തല), കഥാകൃത്ത് - ഷാഹി കബീർ (നായാട്ട്), ഛായാഗ്രഹണം-മധുനീലകണ്ഠൻ (ചുരുളി), ഗായകൻ- പ്രദീപ് കുമാർ (ഗാനം രാവിൽ മയങ്ങുമീ പൂമടിയിൽ...,ചിത്രം- മിന്നൽമുരളി), ഗായിക-സിത്താര കൃഷ്ണകുമാർ (പാൽനിലാവിൻ പൊയ്‌കയിൽ...,ചിത്രം-കാണെക്കാണെ). ഗാനരചന- ബി.കെ. ഹരിനാരായണൻ (കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ..., ചിത്രം-കാടകലം).
സംഗീത സംവിധാനം- ഹിഷാം അബ്ദുൽ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും). പശ്ചാത്തല സംഗീതം -ജസ്റ്റിൻ വർഗീസ് ( ജോജി).
തിരക്കഥ (അവലംബിതം) - ശ്യാം പുഷ്‌കരൻ (ജോജി), ചിത്രസയോജനം- മഹേഷ്‌ നാരായണൻ, രാജേഷ് രാജേന്ദ്രൻ, (നായാട്ട്), കലാസംവിധാനം- എ.വി. ഗോകുൽദാസ് (തുറമുഖം), സിങ്ക്സൗണ്ട്- അരുൺ അശോക്, കെ.പി. സോനു (ചവിട്ട്), ശബ്ദമിശ്രണം- ജസ്റ്റിൻ ജോസ് (മിന്നൽമുരളി), ശബ്ദരൂപകൽപ്പന-രംഗനാഥ് രവി (ചുരുളി), പ്രോസസിംഗ് ലാബ് /കളറിസ്റ്റ്- ലിജു പ്രഭാകരൻ, രംഗ്‌റേയ്സ് മീഡിയ വർക്‌സ് (ചുരുളി),മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത് അമ്പാടി (ആർക്കറിയാം), വസ്ത്രാലങ്കാരം ജെ. മെൽവിൻ (മിന്നൽമുരളി), ഡബ്ബിംഗ് (ആൺ) അർഹമായ പ്രകടനമുണ്ടായില്ല. പെൺ- എസ്. ദേവി ( ദൃശ്യം 2 കഥാപാത്രം റാണി -മീന), നൃത്തസംവിധാനം- അരുൺലാൽ (ചവിട്ട് ),
വിഷ്വൽ ഇഫക്ട്- ആൻഡ്രൂ ഡിക്രൂസ് (മിന്നൽമുരളി), സ്ത്രീ/ ട്രാൻസ്‌ജെൻഡർ പുരസ്‌കാരം - എസ്. നേഘ (അന്തരം).
പ്രത്യേക ജൂറി പുരസ്‌കാരം: കഥ, തിരക്കഥ ഷെറി ഗോവിന്ദൻ, ചിത്രം അവനോവിലോന. ജിയോബേബി (ഫ്രീഡം ഫൈറ്റ്, ഏകോപനത്തിന്).
ചലച്ചിത്ര ഗ്രന്ഥം, ചമയം-പട്ടണം റഷീദ്, ചലച്ചിത്രലേഖനം, കെ.സി. ജതിൻ (മലയാള സിനിമയിലെ ആണൊരുത്തന്മാർ: ജാതി, ശരീരം, താരം) ജൂറി പരാമർശങ്ങൾ-ആർ.ഗോപാലകൃഷ്ണൻ, ഗ്രന്ഥം: (നഷ്ടസ്വപ്നങ്ങൾ), ഡോ. ഷീബ എം. കുര്യൻ (ഫോക്കസ്: സിനിമാ പഠനങ്ങൾ), ലേഖനം ഡോ. രാകേഷ് ചെറുകോട് ( ജോർജുകുട്ടിയും മലയാളിയുടെ ഉദയഭാവനയും).

Advertisement
Advertisement