മുക്കുപണ്ട തട്ടിപ്പ് പ്രതികളുമായി തെളിവെടുത്തു

Saturday 28 May 2022 12:33 AM IST
മുക്കുപണ്ട തട്ടിപ്പ്

കൊടിയത്തൂർ: ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതികളെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് ,വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ തെളിവെടുപ്പ് നടത്തിയത്. ബാബുവിന്റെ പേരിലെടുത്ത മൂന്നര ലക്ഷം രൂപ ഉൾപ്പെടെ 33 ലക്ഷം രൂപയുടെ വായ്പയാണ് ഇവർ വാങ്ങിയത്. ബാങ്കിലെ തെളിവെടുപ്പിനു ശേഷം ബാബുവിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഒളിവിലായിരുന്ന ബാബുവിനെ കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവിൽ നിന്ന് മുക്കം പൊലീസ് പിടികൂടിയത്. വിഷ്ണുവിനെയും സന്തോഷിനെയും രണ്ടാം തവണയാണ് തെളിവെടുപ്പിനെത്തിക്കുന്നത്.

Advertisement
Advertisement