പ്രൊഫ. എൻ. ഭാർഗവൻ നിര്യാതനായി

Friday 27 May 2022 11:50 PM IST

കൊല്ലം: കേരള സർവകലാശാല മുൻ സെനറ്റ് അംഗവും കൊല്ലം എസ്.എൻ കോളേജ് ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറുമായിരുന്ന മുണ്ടയ്ക്കൽ മിഡിൽ സരസ്വതി ഭവനിൽ എൻ. ഭാർഗവൻ (90) നിര്യാതനായി. എ.കെ.പി.സി.ടി.എയുടെ സംസ്ഥാന ട്രഷററായി 10 വർഷം പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരേതയായ എൻ. സരസ്വതിഭായി (അദ്ധ്യാപിക, വാളത്തുംഗൽ ഗേൾസ് എച്ച്.എസ്). മക്കൾ: ഡോ. ബി. അരവിന്ദ് (റിട്ട. ജോ. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), ബി. അജിത്ത് (പ്രൊഫസർ, ഫാർമസി, കോട്ടയം മെഡിക്കൽ കോളേജ് ). മരുമക്കൾ: ആർ. മായ (അദ്ധ്യാപിക, അമൃത വിദ്യാലയം), എ. പ്രീതി (മെഡിക്കൽ സർവീസസ്‌ കോർപ്പറേഷൻ, കൊല്ലം). സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.

Advertisement
Advertisement