കൂടെ വാർഷികാഘോഷം ഇന്ന്

Saturday 28 May 2022 1:50 AM IST

പെരിന്തൽമണ്ണ: വനിതാ കൂട്ടായ്മയായ കൂടെയുടെ വാർഷികാഘോഷം ' ലാ ഫെസ്റ്റ 'എന്ന പേരിൽ വ്യത്യസ്ത പരിപാടികളുമായി ഇന്നും നാളെയുമായി ആഘോഷിക്കും. വനിതാ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധയിനം ഭക്ഷ്യവിഭവങ്ങളുടേയും കരകൗശല വസ്തുക്കളുടേയും വസ്ത്രങ്ങളുടേയും വിപണനമേള, പാചക മത്സരം, കൂടെ ഡ്രസ് ബാങ്ക് ഉദ്ഘാടനം, കുട്ടികളുടെ കലാവിരുന്ന്, മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന മാദ്ധ്യമ സ്വാധീനം തലമുറകളിലൂടെ' എന്ന വിഷയത്തിലുള്ള ചർച്ച, കൂടെയുടെ സ്വപ്ന സാക്ഷാത്കാരമായ കൂടെ എഴുത്തുകാരികളുടെ വെയിൽ മുളപ്പിച്ച സ്വപ്നങ്ങൾ എന്ന എന്ന പുസ്തകത്തിന്റെ പ്രകാശനം, കൂടെയെ അറിയാൻ, കൂടെയെ കേൾക്കാൻ' എന്ന കലാവിരുന്നും ചേർന്നതാണ് വാർഷികാഘോഷം. നജീബ് കാന്തപുരം എം.എൽ.എ, നഗരസഭാ ചെയർമാൻ പി.ഷാജി, ഷൗക്കത്ത് സഹാജ്യോത്സു, നജീബ് കുറ്റിപ്പുറം എന്നവരും പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഡോ.ഫെബീന സീതി, അഡ്വ. ഇന്ദിര നായർ, ജയശ്രീ കെ.ജി, ഹസീന കെ.സി, നദീറ റഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement