ജോസേട്ടൻ ഹീറോ റോയൽസ് ഫൈനലിൽ

Saturday 28 May 2022 3:46 AM IST

രാജസ്ഥാൻ റോയൽസ് ഐ.പി.എൽ ഫൈനലിൽ

രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ 7 വിക്കറ്റിന് കീഴടക്കി

ജോസ് ബട്ട്‌ലർക്ക് സെഞ്ച്വറി

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​സീസണിലെ നാലാം സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ നിറഞ്ഞാടിയ ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തി. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബാം​ഗ്ലൂ​ർ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 157​ ​റ​ൺ​സെ​ടു​ത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (161/3). 60 പന്ത് നേരിട്ട് 6 സിക്സും 10 ഫോറും ഉൾപ്പെടെ 106 റൺസുമായി പുറത്താകാതെ ബട്ട്‌ലർ രാജസ്ഥാനെ വിജയതീരത്തെത്തിക്കുകയായിരുന്നു. യശ്വസി ജയ്‌സ്വാളിനൊപ്പം (13 പന്തിൽ 21) വെടിക്കെട്ട് തുടക്കമാണ് ബട്ട്‌ലർ രാജസ്ഥാന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 31 പന്തിൽ 61 റൺസ് അടിച്ചെടുത്തു. ജയ്സ്വാളിനെ കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് ഹാസൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകൻ സഞ്ജു സാംസൺ 21 പന്തിൽ 23 റൺസ് നേടി ജോസിനൊപ്പം സ്കോറുയർത്തി. എന്നാൽ ഹസരങ്കയ്ക്ക് തന്നെ വീണ്ടും വിക്കറ്റ് സമ്മാനിച്ച് മടങ്ങി.വിജയത്തിനരികെ ദേവ്‌ദത്ത് പടിക്കലും (9) പുറത്തായെങ്കിലും ഹെറ്റ്‌മേയറെ (2) കൂട്ടിപിടിച്ച് ബട്ട്‌ലർ രാജസ്ഥാന്റെ ജയം ഉറപ്പിച്ചു. ഹാസൽവുഡ് ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.


എ​ലി​മ​നേ​റ്റ​റി​ൽ​ ​ര​ക്ഷ​ക​നാ​യി​ ​അ​വ​ത​രി​ച്ച​ ​ര​ജ​ത് ​പ​ട്ടീ​ദാ​റാ​ണ് ​ഇ​ന്ന​ലെ​യും​ ​ബാം​ഗ്ലൂ​ർ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ 42​ ​പ​ന്തി​ൽ​ ​നി​ന്ന് 3​ ​സി​ക്സും​ 4​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ ​പ​ട്ടീ​ദാ​ർ​ 58​ ​റ​ൺ​സ് ​നേ​ടി.​ ​ഗ്ലെ​ൻ​ ​മാ​ക്‌​സ്‌​വെല്ലും​ ​(13​ ​പ​ന്തി​ൽ​ 24​),​ ​ക്യാ​പ്ട​ൻ​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സും​ ​(​ 25​)​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ബാം​ഗ്ലൂ​രി​ന് ​മു​ൻ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യെ​ ​(7​)​ ​ന​ഷ്ട​മാ​യി.
ഒ​രു​ ​സി​ക്സ​ടി​ച്ച​് ​ന​ന്നാ​യി​ ​തു​ട​ങ്ങി​യ​ ​കൊ​ഹ്‌​ലി​യെ​ ​പ​ക്ഷേ​ ​ര​ണ്ടാം​ ​ഓ​വ​റി​ലെ​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ​ ​രാ​ജ​സ്ഥാ​ൻ​ ​നാ​യ​ക​ൻ​ ​സ​ഞ്ജു​ ​സാം​സ​ൺ​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​പ​ട്ടീ​ദാ​ർ​ ​പ്ര​സി​ദ്ധി​ന്റെ​ ​പ​ന്തി​ൽ​ ​തു​ട​ക്ക​ത്തി​ൽ ​ന​ൽ​കി​യ​ ​ക്യാ​ച്ച് ​റ​യാ​ൻ​ ​പ​രാ​ഗ് ​കൈ​വി​ട്ട​തി​ന് ​രാ​ജ​സ്ഥാ​ൻ​ ​വ​ലി​യ​ ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​ന്നു.​ 13​ ​റ​ൺ​സേ ​അ​പ്പോ​ൾ​ ​പ​ട്ടീ​ദാ​ർ​ ​നേ​ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഫാ​ഫി​നൊ​പ്പം​ ​പ​ട്ടീ​ദാ​ർ​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 53​ ​പ​ന്തി​ൽ​ 70​ ​റ​ൺ​സാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.​ ​ഡു​പ്ലെ​സി​സി​നെ​ ​അ​ശ്വി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​മ​ക്കെ​യാ​ണ് ബാംഗ്ലൂർ ​സ്കോ​ർ​ 79​ൽ​ ​വ​ച്ച് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​ര​ണ്ട് ​സി​ക്സും​ ​ഒ​രു​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ ​അ​ധി​വേ​ഗം​ ​റ​ൺ​സു​യ​ർ​ത്തി​യ​ ​മാ​ക്സ്‌​വെ​ല്ലി​നെ​ ​ബൗ​ൾ​ട്ട് ​മ​ക്കെ​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ചു.​ ​പ​തി​നാ​റാം​ ​ഓ​വ​റി​ൽ​ ​പ​ട്ടീ​ദാ​റി​നെ​ ​അ​ശ്വി​ൻ​ ​മ​ട​ക്കി​യ​തോ​ടെ​ ​ബാം​ഗ്ലൂ​രി​ന്റെ​ ​റ​ണ്ണൊ​ഴു​ക്ക് ​കു​റ​യു​ക​യാ​യി​രു​ന്നു.​ ​അ​വാ​സ​ന​ ​നാ​ലോ​വ​റി​ൽ​ ​രാ​ജ​സ്ഥാ​ൻ​ ​ബൗ​ള​ർ​മാ​ർ​ ​കൃ​ത്യ​ത​യോ​ടെ​ ​പ​ന്തെ​റി​ഞ്ഞ​പ്പോ​ൾ​ ​ബാം​ഗ്ലൂ​രി​ന് 25​ ​റ​ൺ​സേ​ ​നേടാനായു​ള്ളൂ.​
19​-ാം​ ​ഓ​വ​റി​ൽ​ ​പ്ര​സി​ദ്ധ് ​അ​പ​ക​ട​കാ​രി​യാ​യ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​നേ​യും​ ​(6​),​ ​ഹ​സ​ര​ങ്ക​യേ​യും​ ​(0​ ​)​ ​അ​ടു​ത്ത​ടു​ത്ത​ ​പ​ന്തു​ക​ളി​ൽ​ ​വീ​ഴ്ത്തി​യ​ത് ​ബാം​ഗ്ലൂ​രി​ന് ​വ​ലി​യി​ ​തി​രി​ച്ച​ടി​യാ​യി.​ ​ഒ​ന്നാം​ ​ക്വാ​ളി​ഫ​യ​റി​ൽ​ ​നി​റം​ ​മ​ങ്ങി​പ്പോ​യ​ ​പ്ര​സി​ദ്ധ് ​പ​ക്ഷേ​ ​ഇ​ന്ന​ലെ​ ​ത​ക​ർ​പ്പ​ൻ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​ ​​ 4​ ​ഓ​വ​റി​ൽ​ 22​ ​റ​ൺ​സ് ​ന​ൽ​കി​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​
മ​ക്കോ​യി​യും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​ ക്വാളിഫയർ ഒന്നിൽ തങ്ങളെ കീഴടക്കിയ ഗുജറാത്തിനോട് പകരം വീട്ടി കിരീടമുയർത്താനുള്ള അവസരമാണ് സഞ്ജുവിനും സംഘത്തിനും കൈവന്നിരിക്കുന്നത്. ആദ്യ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിൽ എത്തുന്നത്.