ബീമാ രത്ന ഇൻഷ്വറൻസ് പ്ളാനുമായി എൽ.ഐ.സി

Sunday 29 May 2022 3:16 AM IST

ചെന്നൈ: പോളിസി ഉടമയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കുപുറമേ ധനസമ്പാദനവും ഉറപ്പുനൽകുന്ന ബീമാ രത്ന പ്ളാനുമായി എൽ.ഐ.സി. 15,​ 20,​ 25 വർഷക്കാലാവധികളുള്ള പ്ളാനാണിത്. പോളിസി കാലാവധിയേക്കാൾ നാലുവർഷം കുറവായിരിക്കും പ്രീമിയം അടവ് കാലാവധി.

ബാങ്കുകൾ ഉൾപ്പെടെയുള്ള എൽ.ഐ.സിയുടെ കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷ്വറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ബീമ രത്ന പോളിസിയെടുക്കാം. പോളിസി കാലാവധിക്ക് അനുസരിച്ച് 90 ദിവസം മുതൽ അഞ്ചുവയസുവരെയാണ് പദ്ധതിയിൽ ചേരാനുള്ള മിനിമം പ്രായം. കുറഞ്ഞ സം അഷ്വേർഡ് തുക അഞ്ചുലക്ഷം രൂപ.

ഓരോ കാലാവധിക്കും 25 ശതമാനം സർവൈവൽ ബെനഫിറ്റ്, ഗ്യാരന്റീഡ് അഡിഷൻസ്, പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തികസഹായം, തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

Advertisement
Advertisement