വോട്ടർ ഐ ഡി ഇല്ലാത്തത് കൊണ്ട് വോട്ട് ചെയ്യാതിരിക്കേണ്ട, ഇതിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മതി

Saturday 28 May 2022 10:28 PM IST

കൊച്ചി​: തൃക്കാക്കര ഉപതി​രഞ്ഞെടുപ്പി​ൽ വോട്ടേഴ്‌സ് ഐ.ഡി ഹാജരാക്കിയില്ലെങ്കിലും വോട്ടുചെയ്യാം. താഴെ പറയുന്ന തി​രി​ച്ചറി​യൽ രേഖകളും അംഗീകരിക്കും.

1. ആധാർ കാർഡ്

2. തൊഴി​ലുറപ്പ് തൊഴി​ൽകാർഡ്

3. ഫോട്ടോ പതി​ച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

4.തൊഴി​ൽവകുപ്പി​ന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്

5. ഡ്രൈവിംഗ് ലൈസൻസ്

6. പാൻ കാർഡ്

7.ദേശീയ ജനസംഖ്യാ രജി​സ്റ്റർ പ്രകാരമുള്ള രജി​സ്ട്രാർ ജനറലി​ന്റെ കാർഡ്

8. പാസ്പോർട്ട്

9. ഫോട്ടോ പതി​ച്ച പെൻഷൻ രേഖ

10.കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് ഐഡന്റി​റ്റി​ കാർഡ്

11. കേന്ദ്ര സാമൂഹ്യനീതി​ വകുപ്പി​ന്റെ യുണീക്ക് ഡി​സെബി​ലി​റ്റി​ ഐ.ഡി​.കാർഡ്

12. എം.പി​., എം.എൽ.എമാർക്ക് ഔദ്യോഗി​ക തി​രി​ച്ചറി​യൽ കാർഡ്