മോദിസർക്കാർ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നു: പ്രകാശ് കാരാട്ട്

Saturday 28 May 2022 11:05 PM IST

മലയിൻകീഴ് : മതേതര ജനാധിപത്യ മൂല്യങ്ങൾ തകർക്കുന്ന നീക്കങ്ങളാണ് നരേന്ദ്രമോദി സർക്കാർ എട്ടാം വാർഷികത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കർഷകത്തൊഴിലാളി യൂണിയൻ ജനറൽ കൗൺസിലിന് മുന്നോടിയായി പേയാട് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര ഗവൺമെന്റിന്റേത്. കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് അനുവദിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതും അതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി. വെങ്കിട്ട്, നേതാക്കളായ എൻ. ചന്ദ്രൻ, എൻ.ആർ. ബാലൻ, പുത്തൻകട വിജയൻ, ആർ.പി. ശിവജി, കെ.സി. വിക്രമൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement