അക്കാഫ് ഇവന്റ്സ് മൊബൈൽ ക്ലിനിക് ഉദ്ഘാടനം
തിരുവനന്തപുരം: കേരളത്തിലെ കലാലയ പൂർവ്വ വിദ്യാർത്ഥികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ഓൾ കേരള കോളേജ് അലുമ്നി ഫോറം, സൽസാർ ആസ്റ്റർ ഗ്രൂപ്പുകളുമായി ചേർന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിൽ ചികിത്സ ലഭ്യമാക്കുന്നതിന് തുടക്കമിടുന്ന അത്യാധുനിക മൊബൈൽ ക്ലിനിക് നാളെ രാവിലെ 9.30 ന് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.രണ്ടാം ഘട്ടത്തിൽ മറ്റ് ജില്ലകളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ.ഹാഷിക് തൈക്കണ്ടി, അക്കാഫ് ആസ്റ്റർ മൊബൈൽ ക്ലിനിക്ക് കോഓർഡിനേറ്റർ രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർ ഫറോസ് അബ്ദുള്ള, അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്.ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവർ അറിയിച്ചു.