1.72 ലക്ഷം കുട്ടികൾക്ക് വാക്‌സിൻ നൽകി

Sunday 29 May 2022 12:00 AM IST

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി 12 വയസ് കഴിഞ്ഞ ആകെ 1.72 ലക്ഷം കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ 64,415 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. 15 - 17 പ്രായമുള്ള 12,576 കുട്ടികളും 12 - 14 പ്രായമുള്ള 51,889 കുട്ടികളും വാക്‌സിൻ സ്വീകരിച്ചു. 15-17 പ്രായമുള്ള 5746 കുട്ടികൾ ആദ്യ ഡോസും 6780 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12-14 പ്രായമുള്ള 38,282 കുട്ടികൾ ആദ്യ ഡോസും 13,617 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 849 വാക്‌സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 397 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 238 കേന്ദ്രങ്ങളും അടക്കം ഇന്നലെ ആകെ 1484 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്.