അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു, യുവതിയെ കൊല്ലാക്കൊല ചെയ്ത ബ്യൂട്ടിപാർലർ ഉടമയ്ക്ക് പൊലീസ് രക്ഷ

Sunday 29 May 2022 12:01 AM IST

തിരുവനന്തപുരം: കടയ്ക്കു മുന്നിൽ നിന്ന് ഫോൺ വിളിച്ചതിന്റെ പേരിൽ യുവതിയെ ഏഴുവയസുള്ള മകൾക്ക് മുന്നിൽ അതിക്രൂരമായി മർദ്ദിക്കുകയും ചെരുപ്പൂരി അടിക്കുകയും ചെയ്ത ബ്യൂട്ടിപാർലർ ഉടമയെ പേരിന് അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പൊലീസിന്റെ കളി.

തിരുവനന്തപുരം ശാസ്തമംഗലം റിച്ച് മൗണ്ട് ഫ്ളാറ്റിൽ മിനിയെയാണ് (39)​ ആദ്യം കേസെടുക്കാൻ പോലും തയ്യാറാവാത്ത മ്യൂസിയം പൊലീസ്, പ്രതിഷേധം ശക്തമായതോടെ അറസ്റ്റുചെയ്തെന്നു വരുത്തി വിട്ടയച്ചത്.

മരുതംകുഴി സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ ശോഭനയാണ് (33) ശാസ്തമംഗലത്ത് കേരള ബാങ്കിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ആക്രമണത്തിനിരയായത്. അതേസമയം, മിനിക്കൊപ്പം ശോഭനയെ പിടിച്ചു തള്ളിയയാൾക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. മർദ്ദന ദൃശ്യം ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവിനെയും ഇയാൾ അടിച്ചിരുന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യമുണ്ടായിട്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്.

വള പണയം വയ്ക്കാൻ കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയതായിരുന്നു ശോഭന. സമീപത്തെ ബ്യൂട്ടിപാർലറിന് മുന്നിൽ മൊബൈൽ ഫോണിൽ സംസാരിച്ചുനിൽക്കെ അവിടെ നിന്നു മാറാൻ മിനി ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാത്ത ശോഭനയെ കരണത്തടിച്ചു വീഴ്ത്തി വലിച്ചിഴച്ച് മർദ്ദിച്ചു. മകൾ നിലവിളിച്ചിട്ടും അടി നിറുത്തിയില്ല. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്.

ശോഭനയുടെ പരാതിയിൽ ഉഴപ്പിയ മ്യൂസിയം പൊലീസ്, ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് കേസെടുത്തത്. കഠിനമായ ദേഹോപദ്രവത്തിനാണ് കേസെങ്കിലും പാർലർ ഉടമയുടെ പേര് എഫ്.ഐ.ആറിൽ ചേർക്കാനോ അറസ്റ്റ് ചെയ്യാനോ ആദ്യം തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മിനിയെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

നീരും വേദനയും, ആഹാരം

വേണ്ട: ശോഭന

ശരീരമാസകലംനീരും വേദനയുമുണ്ടെന്ന് ശോഭന കേരളകൗമുദിയോട് പറഞ്ഞു. ആഹാരം കഴിക്കാൻ പോലും സാധിക്കുന്നില്ല. ജനറൽ ആശുപത്രിയിൽ പോയി ഡോക്‌ടറെ കണ്ടു. മകൾക്കും തനിക്കും നല്ല ഭയമാണെന്നും ശോഭന പറഞ്ഞു. എന്റെ കൈയിലുണ്ടായിരുന്ന വള പിടിച്ചുവാങ്ങാനും അവർ ശ്രമിച്ചു. പിടിവലിക്കിടെ വള താഴെ വീണു. മകളാണ് വള താഴെപ്പോയത് കാണിച്ചു തന്നത്. അതുകൊണ്ട് തിരിച്ചുകിട്ടി.

മരുതംകുഴി ചിത്രാനഗറിൽ മകൾ അനുശ്രീക്കൊപ്പം വാടകവീട്ടിലാണ് ശോഭന താമസിക്കുന്നത്. കൊല്ലം പരവൂരിലാണ് കുടുംബ വീട്. ഭർത്താവ് അനിൽകുമാർ പുനലൂരിൽ കോൺട്രാക്‌ട് ജോലി നോക്കുന്നു.

..........................

മർദ്ദനത്തിന് ആയുധങ്ങളൊന്നും ഉപയോഗിച്ചതിന് തെളിവില്ല. കൈകൊണ്ടുള്ള ഉപദ്രവത്തിന് ജാമ്യമില്ലാക്കുറ്റം ചുമത്താനാവില്ല. വള മോഷ്ടിക്കാൻ ശ്രമിച്ചതിനും തെളിവില്ല.

- സി.ഐ,​ മ്യൂസിയം പൊലീസ്

ബ്യൂ​ട്ടി​പാ​ർ​ല​റി​നു​ ​മു​ന്നി​ലെ
മ​ർ​ദ്ദ​നം​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
മ​നു​ഷ്യാ​വ​കാ​ശ​ക​മ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശാ​സ്ത​മം​ഗ​ല​ത്ത് ​ബ്യൂ​ട്ടി​ ​പാ​ർ​ല​റി​ന് ​മു​ന്നി​ൽ​ ​മൊെ​ബെ​ൽ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചു​ ​നി​ന്ന​ ​യു​വ​തി​യെ​ ​മ​ക​ളു​ടെ​ ​മു​ന്നി​ലി​ട്ട് ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​ഉ​ട​മ​യാ​യ​ ​മീ​ന​ ​മ​ർ​ദ്ദി​ച്ച​ത് ​ക​ന്റോ​ൺ​മെ​ന്റ് ​എ.​സി​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജ​സ്​​റ്റി​സ് ​ആ​ന്റ​ണി​ ​ഡൊ​മി​നി​ക് ​ഉ​ത്ത​ര​വി​ട്ടു.​ ​നാ​ലാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണം.​ ​കേ​ര​ള​ ​ബാ​ങ്കി​ലെ​ത്തി​യ​ ​മ​രു​തം​കു​ഴി​ ​സ്വ​ദേ​ശി​ ​ബി​ടെ​ക് ​ബി​രു​ദ​ധാ​രി​യാ​യ​ ​ശോ​ഭ​ന​യെ​യാ​ണ് ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​ഉ​ട​മ​ ​മ​ർ​ദ്ദി​ച്ച​ത്.​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​ ​ശേ​ഷ​വും​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നി​ല്ല.​ ​പാ​ർ​ല​ർ​ ​ഉ​ട​മ​യാ​യ​ ​മീ​ന​യ്ക്കെ​തി​രെ​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ക്ക​ണ​മെ​ന്നും​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റി​നെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ന​ഗ​ര​സ​ഭ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​സി.​എ​ൽ.​ ​രാ​ജ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഉ​ത്ത​ര​വ്.

Advertisement
Advertisement