1000 തെരുവ് വിളക്കുകൾ

Sunday 29 May 2022 1:44 AM IST

പരവൂർ: പരവൂർ നഗരസഭയിൽ പുതിയ 1000 തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കൗൺസിൽ യോഗം അംഗീകാരം നൽകി. മാസങ്ങളായി പല വാർഡുകളിലും വിളക്കുകൾ കത്താത്തത് പരാതിക്കിടയാക്കിയിരുന്നു. കരാർ കാലാവധി അവസാനിച്ചതോടെയാണ് പുതിയ വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 20 ലക്ഷമാണ് ചെലവ്. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു.