സ്കൂളുകളിൽ സുരക്ഷാ പരിശോധന

Sunday 29 May 2022 1:52 AM IST

കൊല്ലം: ജില്ലയിലെ 949 സ്‌കൂളുകളുടെ സുരക്ഷാപരിശോധന 31 നകം പൂർത്തിയാകും. ജില്ലാ കളക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാ വികസന സമിതി യോഗം സൗകര്യങ്ങൾ വിലയിരുത്തി.

സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. പരിശോധന പൂർത്തിയായ ബസുകളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിക്കും. 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 64 ശതമാനം പേർ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ആദ്യ ഡോസ് 92 ശതമാനം പൂർത്തിയായി. 12 നും 14 നും ഇടയിൽ പ്രായമുള്ളവരുടെ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ ജൂൺ 10 നകം പൂർത്തിയാകും. ഒഴിവുകൾ അനുസരിച്ച് താത്കാലിക അദ്ധ്യാപകരെ നിയമിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി.

എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, പി.എസ്.സുപാൽ, സി.ആർ.മഹേഷ്, മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രതിന്ധി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement