കുന്തിരിക്കം പുകച്ചും താമരപ്പൂവ് നൽകിയും വെറൈറ്റി പ്രചാരണം
Monday 30 May 2022 3:55 AM IST
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ധൂപകുറ്റിയിൽ കുന്തിരിക്കം പുകച്ചും എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരപ്പൂവ് വിതരണം ചെയ്തും നാഷണലിസ്റ്റ് കേരള കോൺഗ്രസ് നടത്തിയ വോട്ടുപിടിത്തം ശ്രദ്ധേയമായി.
സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് 'വോട്ട് ഫോർ എ.എൻ.ആർ" പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ.റഹിം, സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ.ഗിരി, ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, അയൂബ് മേലേടത്ത്, രജ്ഞിത്ത് ഏബ്രഹാം തോമസ്, ആന്റണി ജോസഫ്, ഐസക്ക് നൈനാൻ, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര, ഉഷാ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.