വിദേശനാണ്യശേഖരത്തിൽ വർദ്ധന

Monday 30 May 2022 12:21 AM IST

മുംബയ്: ഇന്ത്യയുടെ വിദേശനാണ്യശേഖരം 4.23 ബില്യൺ ഡോളർ വർദ്ധിച്ച് 597.509 ബില്യൺ ഡോളറായെന്ന് ആർ.ബി.ഐ. മേയ് 20 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണിത്. വിദേശനാണ്യ ആസ്തികളുടെ (എഫ്.സി.എ) വളർച്ചയാണ് ഇതിനു പ്രധാന കാരണം. ഡോളറിന് പുറമേ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ കറൻസികളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തെ ബാധിക്കുന്നുണ്ട്. രാജ്യത്തെ സ്വർണ ശേഖരത്തിന്റെ മൂല്യം 253 മില്യൺ ഡോളർ വർദ്ധിച്ച് 40.823 ബില്യൺ ഡോളറായി.