കുതിപ്പുമായി ബുക്ക്മൈഷോ

Monday 30 May 2022 12:28 AM IST

ന്യൂഡൽഹി: കൊവിഡിന് ശേഷം ഉപഭോക്താക്കളിൽ എക്കാലത്തേയും ഉയർന്ന തിരക്കിന് സാക്ഷ്യം വഹിച്ച് ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ട്രാൻസാക്ഷൻ വീഡിയോ ഓൺ-ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏപ്രിലിൽ 52,000 കോടി സ്ട്രീമുകളുടെ വിൽപ്പനയോടെ ഏറ്റവും ഉയർന്ന ഇടപാട് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിൽ പ്രതിമാസ വിൽപ്പന ശരാശരി 20 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. 2021 ജനുവരിയിൽ ഇത് ഉയർന്ന് 50 ലക്ഷത്തിലധികമായി. 2021 ഒക്ടോബറിനും 2022 മാർച്ചിനും ഇടയിൽ ശരാശരി പ്രതിമാസ ടിക്കറ്റ് വിൽപ്പന 1.2 കോടിയിലെത്തി.