ക്ഷേത്ര സംരക്ഷണ സമിതി സമ്മേളനം

Monday 30 May 2022 12:08 AM IST
temple


ബാലുശ്ശേരി: കേരള ക്ഷേത്രസംരക്ഷണസമിതി ബാലുശ്ശേരി ചിറക്കൽകാവ് ശാഖാ സമ്മേളനം ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്നു. സമിതി സംസ്ഥാന ദേവസ്വം സെക്രട്ടറി പി.ഭാസ്ക്കരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ അഷ്‌വിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശശിധരൻ തിരുവോത്ത് മുഖ്യപ്രഭാഷണം നടത്തി. രവി മങ്ങാട് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി കെ.പി.ബാലൻ, അശോകൻ നായർ, എം.കെ.മാധവൻ (രക്ഷാധികാരിമാർ) വിശ്വനാഥൻ അഷ്‌വിൻ പ്രസിഡന്റ്) പി.വി.ഹരിദാസൻ, രാജേഷ് ഭാരതി (വൈസ് പ്രസിഡന്റുമാർ) രവി മങ്ങാട് (ജനറൽ സെക്രട്ടറി) ബിനു അറപ്പീടിക, വൽസരാജ് (ജോ. സെക്രട്ട റിമാർ) വിശ്വനാഥൻ മീത്തലെ മഠത്തിൽ (ദേവസ്വം സെക്രട്ടറി) സി.രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement