തൊഴിൽ മേഖലയിൽ ദേശീയതയുടെ മുന്നേറ്റം സ്വാഗതാർഹം: പി. മുരളീധരൻ
കോഴിക്കോട്: കേരളത്തിലെ തൊഴിലാളികൾക്കിടയിൽ ദേശീയ പ്രസ്ഥാനങ്ങളുടെ മന്നേറ്റം പ്രകടമാണെന്നും ഇത് അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളീധരൻ പറഞ്ഞു.
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് സംഘിന്റെ 27ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.കെ. സാബു അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന ട്രഷറർ ടി. ദേവാനന്ദൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ടി.പി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി. അനിൽകുമാർ സ്വാഗതവും സെക്രട്ടറി ജഗന്നാഥൻ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാന പ്രസിഡന്റ് പി.കെ. സാബുവിന് സംസ്ഥാന ട്രഷറർ നിരോഷ്‌കുമാറും സംസ്ഥാന സമിതി അംഗം ബാലസുബ്രഹ്മണ്യന് ജനറൽ സെക്രട്ടറി അനിൽകുമാറും ഉപഹാരം നൽകി. പെൻഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് സരേന്ദ്രൻ പുതിയേടത്ത് എൻ.ജി.ഒ സംഘ് ജില്ലാസെക്രട്ടറി ഷാജി, ഫെറ്റോ ജില്ലാപ്രസിഡന്റ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി വി.സി. ശ്രീകുമാർ സ്വാഗതവും പി.ജി. ഹരീഷ്‌കുമാർ നന്ദിയും പറഞ്ഞു.